Posts

ഡപ്പോസിറ്റുകൾക്ക് മുൻകൂർ

  അംഗീകൃത അക്രഡിറ്റഡ് ഏജൻസികൾ നടത്തുന്ന ഡപ്പോസിറ്റ് പ്രവൃത്തികൾക്ക് മുൻകൂർ തുക നൽകുന്നത് പരിമിതപ്പെടുത്തി - സ ഉ (കൈ) നമ്പർ / 45/2023/ധന. 10/03/2023 1. മുൻകൂർ അനുവദിച്ച് ചിലവഴിക്കാതെ കിടക്കുന്ന തുക സർക്കാറിലേക്ക് തിരിച്ചടയ്ക്കണം. അല്ലാത്തപക്ഷം അടുത്ത വർഷത്തെ വിഹിതത്തിൽ നിന്ന് കട്ട് ചെയ്യും.ഡപ്പോസിറ്റ് ചെയ്ത തുക അതതു വർഷത്തെ സാമ്പത്തിക വർഷം തന്നെ പ്രൊജക്ട് പൂർത്തീകരണത്തിനായി ഉപയോഗപ്പെടുത്തണം. 2. ഇനി മുൻകൂർ തുക നൽകുന്നത് പരിമിതപ്പെടുത്തണം. അത്യാവശ്യ ഘട്ടത്തിൽ 20% മുൻകൂർ തുക നൽകാം.പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് ബിൽ തരുന്ന മുറയ്ക്ക് ശേഷിക്കുന്ന തുക നൽകാം. 3. ധനകാര്യ (S F C Cell A) വകുപ്പിൽ നിന്ന് പ്രത്യേക നിർദ്ദേശമില്ലാതെ ഇളവുകൾ ഇല്ല.

വാർഷിക പദ്ധതി

സർക്കാർ ഉത്തരവ് സാധാ 602/2023LS G D 13/03/2023 സമർപ്പണം - 23/03/2023 ആസൂത്രണ സമിതി അംഗീകാരം - 27/03/2023 ഇ - ഗ്രാമ സ്വരാജ് പോർട്ടലിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ചുള്ള പ്രൊജക്ടുകൾ അപ്ലോഡ് - 29/03/2023 ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഒഴികെയുള്ള പദ്ധതികൾക്കായുള്ള പരമാവധി  20 % തുക സ്പിൽ ഓവർ പദ്ധതികൾക്കായി മാറ്റി വയ്ക്കാം

കുടിവെള്ള വിതരണം

  കുടിവെള്ള വിതരണത്തിന് തനത് / പ്ലാൻ ഫണ്ടിൽ നിന്ന് ചില വഴിക്കുന്നതിന് അനുമതി Go (Rt) No 564/2023/LSGD 06/03/1969 7) 1) കുടിവെള്ള വിതരണത്തിന്  തനത്/ വികസന ഫണ്ട് ഉപയോഗപ്പെടുത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനം 31.03.2023 വെരയും 01.04.2023 ^തൽ 31.05.2023 ചെലവഴിക്കാവുന്ന തുക യഥാക്രമം. ഗ്രാ. പഞ്ചായത്തുകൾ 6 ലക്ഷം 12 ലക്ഷം മുനിസിപ്പാലിറ്റികൾ 12 ലക്ഷം17 ലക്ഷം കോർപറേഷൻ 17 ലക്ഷം 22 ലക്ഷം 2) അനിവാര്യമായ പ്രദേശങ്ങളിൽ മാത്രമാണ്  വിതരണം നടത്തേണ്ടത്. റവന്യു മറ്റ്ഏജൻസികൾ വിതരണം ചെയ്യുന്ന ഇടത്ത് വേണ്ട 3) ഗ്രാമ പഞ്ചായത്ത്/നഗരസഭ/ മുനിസിൽ കോർപറേഷൻ തീരുമാനം 4) ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്. 5)  ടാങ്കുകളിൽ/വാഹനങ്ങളിൽ GPS ഘടിപ്പിക്കേണ്ടതാണ് 6) ദുരന്തനിവാരണ കിയോസ്കുകൾ G PS ടാങ്കറുകൾ മുഖേന വിതരണം നടത്താം. 7) വാഹനങ്ങളിൽ GPS ഘടിപ്പിക്കുന്നതിന്  പിന്തുണ.GPS  അടിസ്ഥാനമാക്കി മോണിറ്ററിംഗ് 8) കുടിവെള്ള വിതരണ   GPS ലോഗ് വാഹന ലോഗ് ക്രോസ് ചെക്ക് ചെയ്യണം' 9)  പരാതികൾക്കിട വരുത്താതെ വിതരണം ജോയിൻ്റ് ഡയറക്ടർക്ക് റിപ്പോർട്ട് SHEEJA.R.S. JOINT SECRETARY

ബജറ്റ്

 ബജറ്റ് തയ്യാറാക്കല്‍ - ഭരണസമിതി/സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങളുടെ ലിസ്റ് ഘടകസ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കല്‍, ലഭ്യമായ നോണ്‍പ്ലാന്‍ പ്രൊപ്പോസല്‍ ക്രോഡീകരിക്കല്‍ എന്നീ പ്രവൃത്തികളാണ് 2023 ജനുവരി മാസത്തില്‍ പ ൂര്‍ത്തീകരിക്കേണ്ടത്. മുഴുവന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനുട്ട്സിലും  ഘടകസ്ഥാപനങ്ങളില്‍നിന്നു ലഭ്യമായ നോണ്‍ പ്ലാന്‍ ബജറ്റ് പ്രൊപ്പോസലുകള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. അവ ക്രോഡീകരിച്ച് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. എന്നുള്ളത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പുവരുത്തണം. **** 2023-24 ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് ഏതൊക്കെ തീരുമാനങ്ങളാണ് ഭരണസമിതിയിലും വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികളിലും എടുക്കേണ്ടത് എന്നു ചോദിച്ച് പലരും വിളിക്കുന്നുണ്ട്..  ഓഡിറ്റ് വിഭാഗങ്ങള്‍ സാധാരണയായി ആവശ്യപ്പെടാറുള്ള തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു. അവ മിനുട്ട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതും പരിശോധനയ്ക്ക് ലഭ്യമാക്കാവുന്നതുമാണ്. 1. ഘടകസ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് നോണ്‍ പ്ലാന്‍ പ്രൊപ്പോസലി...

*സബ്സിഡി/ ധനസഹായം - പ്രധാന നിർദ്ദേശങ്ങൾ :-*

1. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ  പ്രോജക്ടുകൾ പ്രകാരം വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള വാർഷിക കുടുംബ വരുമാന പരിധി, *പൊതു വിഭാഗത്തിന് 2 ലക്ഷം* രൂപയും, *പട്ടികജാതി വിഭാഗത്തിന് 3 ലക്ഷം* രൂപയുമാണ്. *പട്ടികവർഗ വിഭാഗത്തിന്* *വരുമാനപരിധി പരിഗണിക്കാതെ* തന്നെ എല്ലാവിധ ആനുകൂല്യങ്ങളും നൽകാം. 2. *10,000* രൂപ വരെയുള്ള ധനസഹായം നൽകുന്നതിന് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ *നിർവ്വഹണ ഉദ്യോഗസ്ഥൻ തയ്യാറാക്കുന്ന  സാക്ഷ്യപത്രം* അല്ലെങ്കിൽ 2 വർഷത്തിനുള്ളിൽ മറ്റേതെങ്കിലും ആവശ്യത്തിന് വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മതി. 3. 10,000 രൂപയിൽ കൂടുതൽ ധനസഹായം അനുവദിക്കുന്നതിന് 1 വർഷക്കാലയളവിനുള്ളിൽ വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 4. അഗതി / ആശ്രയ ലിസ്റ്റിലോ, അതിദരിദ്രരുടെ ലിസ്റ്റിലോ ഉൾപ്പെട്ട കുടുംബങ്ങൾ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. 5. ധനസഹായം ലഭിക്കുന്ന തിന്  ജാതി തെളിയിക്കുന്നതിനായി എസ്.എസ്.എൽ സി സർട്ടിഫിക്കറ്റ്/ സ്കൂൾ രേഖകൾ അല്ലെങ്കിൽ ഏതെങ്കിലും ആവശ്യത്തിന് 3 വർഷ കാലയളവിനുള്ളിൽ റവന്യു അധികാരികളിൽ നിന്നും ലഭിച്ച ...