ബജറ്റ്
ബജറ്റ് തയ്യാറാക്കല്‍ - ഭരണസമിതി/സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങളുടെ ലിസ്റ്
ഘടകസ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കല്‍, ലഭ്യമായ നോണ്‍പ്ലാന്‍ പ്രൊപ്പോസല്‍ ക്രോഡീകരിക്കല്‍ എന്നീ പ്രവൃത്തികളാണ് 2023 ജനുവരി മാസത്തില്‍ പ ൂര്‍ത്തീകരിക്കേണ്ടത്. മുഴുവന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനുട്ട്സിലും ഘടകസ്ഥാപനങ്ങളില്‍നിന്നു ലഭ്യമായ നോണ്‍ പ്ലാന്‍ ബജറ്റ് പ്രൊപ്പോസലുകള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. അവ ക്രോഡീകരിച്ച് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. എന്നുള്ളത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പുവരുത്തണം.****
2023-24 ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് ഏതൊക്കെ തീരുമാനങ്ങളാണ് ഭരണസമിതിയിലും വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികളിലും എടുക്കേണ്ടത് എന്നു ചോദിച്ച് പലരും വിളിക്കുന്നുണ്ട്.. ഓഡിറ്റ് വിഭാഗങ്ങള്‍ സാധാരണയായി ആവശ്യപ്പെടാറുള്ള തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു. അവ മിനുട്ട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതും പരിശോധനയ്ക്ക് ലഭ്യമാക്കാവുന്നതുമാണ്.
1. ഘടകസ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് നോണ്‍ പ്ലാന്‍ പ്രൊപ്പോസലിനുള്ള എ1, എ2 ഫോറങ്ങള്‍ വിതരണം ചെയ്യല്‍.(ധനകാര്യം)
2. നോണ്‍ പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള ഘടകസ്ഥാപനങ്ങളുടെ യോഗം .(ധനകാര്യം)
3. വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നോണ്‍ പ്ലാന്‍ പ്രൊപ്പോസല്‍ ക്രോഡീകരിക്കല്‍ (വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍)
4. മറ്റു ഘടകസ്ഥാപനങ്ങള്‍ ക്രോഡീകരിച്ച ശുപാര്‍ശകളും സെക്രട്ടറി സമര്‍പ്പിക്കുന്ന ശുപാര്‍ശകളും ക്രോഡീകരിക്കല്‍ ( നോണ്‍ പ്ലാന്‍ ബജറ്റ്) .(ധനകാര്യം)
5. 2022-23 ബജറ്റ് പരിഷ്ക്കരിച്ചു തയ്യാറാക്കല്‍ (ധനകാര്യം +ഭരണസമിതി)
6.2023-24 പദ്ധതി രൂപീകരണം ( വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ + ഗ്രാമസഭകള്‍ + വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ + വികസനം + ധനകാര്യം + ഭരണസമിതി)
7. 2023-24 വാര്‍ഷികപദ്ധതി വിവരങ്ങള്‍ ചേര്‍ത്ത് പ്ലാന്‍ ബജറ്റ് തയ്യാറാക്കല്‍ (ധനകാര്യം)
8. കരട് ബജറ്റ് തയ്യാറാക്കല്‍ (ധനകാര്യം)
9. കരട് ബജറ്റ് അവതരണം (ഭരണസമിതി - പ്രത്യേകയോഗം)
10. ബജറ്റ് അംഗീകാരം (ഭരണസമിതി - പ്രത്യേകയോഗം)
ഈ യോഗങ്ങളുടെ മിനുട്ട്സും കരട് / അന്തിമ രേഖകളും ഒരു ഫയലാക്കി സൂക്ഷിക്കുകയും അതില്‍ യോഗതീയതികളും യോഗതീരുമാനങ്ങളും ചേര്‍ത്താല്‍ ഉത്തമമാകും.
1. ഘടകസ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് നോണ്‍ പ്ലാന്‍ പ്രൊപ്പോസലിനുള്ള എ1, എ2 ഫോറങ്ങള്‍ വിതരണം ചെയ്യല്‍.(ധനകാര്യം)
യോഗം വിളിക്കാനുള്ള തീരുമാനം ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍. ഘടകസ്ഥാപനങ്ങളുടെ യോഗത്തിന്‍റെ മിനുട്ട്സും വേണം.
2. നോണ്‍ പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള ഘടകസ്ഥാപനങ്ങളുടെ യോഗം .(ധനകാര്യം)
ഇതും നടത്തേണ്ടത് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്.
ഫോറങ്ങള്‍ നല്‍കാന്‍ അല്ലെങ്കില്‍ വാങ്ങാന്‍ ഒരു യോഗം നിര്‍ബന്ധമായും വിളിക്കണം.
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മെയിന്‍റനന്‍സ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള യോഗവും ഇതുമായി ചേര്‍ക്കാനും സാധിക്കും.
A1-പദ്ധതിയിതര ചെലവ് ഇനങ്ങള്‍ക്കായി ഘടക സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍
A2- പദ്ധതിയിതര വരവ് ഇനങ്ങള്‍ സംബന്ധിച്ച് ഘടക സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍
ഫോറങ്ങളുടെ മാതൃക Budget Preparation Helper ടൂളില്‍ ലഭിക്കും.
3. വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നോണ്‍ പ്ലാന്‍ പ്രൊപ്പോസല്‍ ക്രോഡീകരിക്കല്‍ (വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍)
ഘടകസ്ഥാപനമേധാവികളില്‍നിന്നും എ1, എ2 ഫോര്‍മാറ്റുകളില്‍ ലഭിച്ച നോണ്‍ പ്ലാന്‍ ബജറ്റ് ശുപാര്‍ശകള്‍ എ5.1, എ5.2 പ്രൊഫോമകളില്‍ ക്രോഡീകരിക്കണം.
A5.1 പദ്ധതിയിതര ചെലവ് ഇനങ്ങള്‍ക്കായി സ്ഥാപന മേധാവികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍(സംക്ഷിപ്തം-സ്ഥിരം സമിതി അടിസ്ഥാനത്തില്‍ )
A5.2 പദ്ധതിയിതര വരവ് ഇനങ്ങള്‍ സംബന്ധിച്ച് സ്ഥാപന മേധാവികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍
ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയും ചര്‍ച്ച ചെയ്യേണ്ടത്, അവരുടെ ചുമതലയിലുള്ള ഘടകസ്ഥാപനങ്ങളില്‍നിന്നു ലഭിച്ച നോണ്‍ പ്ലാന്‍ പ്രൊപ്പോസലുകളാണ്.
വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി (A5.1 , A5.2 )
കൃഷി
മൃഗസംരക്ഷണം
അസി.എന്‍ജിനീയര്‍ ഓഫീസര്‍ (ത.സ്വ.ഭ.വ.)
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി (A5.1 , A5.2 )
ഐസിഡിഎസ്.വി.ഇ.ഒ.
ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി (A5.1 , A5.2 )
സ്ക്കൂളുകള്‍
ആരോഗ്യസ്ഥാപനങ്ങള്‍
4. മറ്റു ഘടകസ്ഥാപനങ്ങള്‍ ക്രോഡീകരിച്ച ശുപാര്‍ശകളും സെക്രട്ടറി സമര്‍പ്പിക്കുന്ന ശുപാര്‍ശകളും ക്രോഡീകരിക്കല്‍ ( നോണ്‍ പ്ലാന്‍ ബജറ്റ്) .(ധനകാര്യം)
ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി (എ5.1 എ, എ5.2 എ )
സെക്രട്ടറി (പഞ്ചായത്ത്) എ3,എ4
മറ്റു സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ച എ5.1, എ5.2 ഫോറങ്ങള്‍
ഫോറങ്ങളുടെ മാതൃക Budget Preparation Helper ടൂളില്‍ ലഭിക്കും.
http://panchayathhelpdesk.blogspot.com/2022/12/budget-preparation-helper-for.html
പഞ്ചായത്ത് നേരിട്ടു നടത്തുന്ന നോണ്‍പ്ലാന്‍ വരവു ചെലവുകള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സെക്രട്ടറി എ3, എ4 പ്രൊഫോമകളില്‍ തയ്യാറാക്കണം.
A3- പദ്ധതിയിതര ചെലവ് ഇനങ്ങള്‍ക്കായി സെക്രട്ടറി സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍
A4- പദ്ധതിയിതര വരവ് ഇനങ്ങള്‍ക്കായി സെക്രട്ടറി സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍
ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ക്രോഡീകരിക്കേണ്ടത് സെക്രട്ടറി തയ്യാറാക്കിയ പഞ്ചായത്തിന്‍റെ മറ്റു വരവുചെലവുകളുടെ കണക്കും വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ ക്രോഡീകരിച്ച അതതു ഘടകസ്ഥാപനമേധാവികളുടെ നോണ്‍ പ്ലാന്‍ ബജറ്റ് പ്രൊപ്പോസലുകളുമാണ്.
എ5.1 എ
പദ്ധതിയിതര ചെലവ് ഇനങ്ങള്‍ക്കായി സ്ഥാപന മേധാവികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍(സംക്ഷിപ്തം-സ്ഥിരം സമിതി അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചത് )
എ5.2 എ
പദ്ധതിയിതര വരവ് ഇനങ്ങള്‍ സംബന്ധിച്ച് സ്ഥാപന മേധാവികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍(സംക്ഷിപ്തം-സ്ഥിരം സമിതി അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചത് )
5. 2022-23 ബജറ്റ് പരിഷ്ക്കരിച്ചു തയ്യാറാക്കല്‍ (ധനകാര്യം +ഭരണസമിതി)
2022-23ലെ ബജറ്റ് തയ്യാറാക്കിയത് 2022 ഫെബ്രുവരി കാലത്താണല്ലോ. അന്നു കണക്കാക്കിയിരുന്നതില്‍നിന്നും പദ്ധതിയും നോണ്‍ പ്ലാന്‍ വരവു ചെലവുകളും എല്ലാം വളരെയധികം വ്യത്യാസം വന്നിരിക്കും. ഇവയുടെ അടിസ്ഥാനത്തില്‍ ബജറ്റ് റിവൈസ് ചെയ്ത് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി തയ്യാറാക്കണം. അത് ഭരണസമിതി അംഗീകരിക്കണം.
റിവൈസ് ചെയ്ത ബജറ്റിന്‍റെ കോപ്പി ഓഡിറ്റില്‍ ഹാജരാക്കേണ്ടതുണ്ട്. 2023-24 വര്‍ഷത്തെ രണ്ടാം കോളത്തില്‍ 2022-23ലെ റിവൈസ്ഡ് ബജറ്റ് ഉണ്ടല്ലോ എന്നു കരുതി പലരും റിവൈസ് ചെയ്ത 2022-23 ബജറ്റിന്‍റെ കോപ്പി തയ്യാറാക്കിസൂക്ഷിക്കാറില്ല. പക്ഷേ, ഓഡിറ്റ് വിഭാഗങ്ങള്‍ അത് ആവശ്യപ്പെടാറുണ്ട്.
6.2023-24 പദ്ധതി രൂപീകരണം (വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ + വികസനം + ധനകാര്യം + ഭരണസമിതി)
ഫെബ്രുവരി ആദ്യവാരത്തില്‍ സംസ്ഥാനബജറ്റ് ലഭ്യമാകും. വികസനസ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതിരൂപികരണ നടപടിക്രമം പൂര്‍ത്തീകരിക്കണം. വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ പ്രൊപ്പോസല്‍ വാങ്ങണം. അങ്ങനെ അന്തിമമാക്കിയ പദ്ധതിക്ക് ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി സാമ്പത്തികാനുമതി നല്‍കണം. പദ്ധതി ഭരണസമിതി അംഗീകരിക്കണം.
ഡിപിസി നടപടി ക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ സാദ്ധ്യതയുള്ള പ്രോജക്ടുകളുടെ ലിസ്റ്റ് തയ്യാറാക്കണം.
7. 2023-24 വാര്‍ഷികപദ്ധതി വിവരങ്ങള്‍ ചേര്‍ത്ത് പ്ലാന്‍ ബജറ്റ് തയ്യാറാക്കല്‍ (ധനകാര്യം)
വാര്‍ഷികപദ്ധതിയിലെ ഓരോ പ്രോജക്ടുകളുടെയും തുക വകയിരുത്തലുകളും പ്രവര്‍ത്തനങ്ങളും പരിഗണിച്ച് വിവിധ ബജറ്റ് ഷെഡ്യൂളുകളിലേക്ക് ക്രോഡീകരിച്ച് പ്ലാന്‍ ബജറ്റ് തയ്യാറാക്കണം.
Project to Budget Mapping Helper for Revision
(ടൂളിന്‍റെ പുതിയ പതിപ്പ് ഉടന്‍ ലഭ്യമാക്കുന്നതാണ്.)
8. കരട് ബജറ്റ് തയ്യാറാക്കല്‍ (ധനകാര്യം)
നേരത്തേ തയ്യാറാക്കിയ നോണ്‍ പ്ലാന്‍ ബജറ്റും പ്ലാന്‍ ബജറ്റും ചേര്‍ത്ത് BS - 01 മുതല്‍ BS -13 ഉള്‍പ്പെടെയുള്ള ബജറ്റ് ഷെഡ്യൂളുകളും അവയുടെ ക്രോഡീകരണമായ ബജറ്റ് സ്റ്റേറ്റ്മെന്‍റും പെര്‍ഫോമന്‍സ് ബജറ്റ് ജെന്‍റര്‍ ബജറ്റ് എന്നിവയും തയ്യാറാക്കണം.
Budget Sheet Data from Saankhya & ILGMS Reports
(ടൂളിന്‍റെ പുതിയ പതിപ്പ് ഉടന്‍ ലഭ്യമാക്കുന്നതാണ്.)
9. കരട് ബജറ്റ് അവതരണം (ഭരണസമിതി - പ്രത്യേകയോഗം)
കരട് ബജറ്റ് ഭരണസമിതിയുടെ പ്രത്യേകയോഗത്തില്‍ അവതരിപ്പിക്കണം
10. ബജറ്റ് അംഗീകാരം (ഭരണസമിതി - പ്രത്യേകയോഗം)
അവതരണത്തിനു ശേഷം ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം ബജറ്റ് ഭരണസമിതിയുടെ മറ്റൊരു പ്രത്യേകയോഗത്തില്‍ അംഗീകരിക്കണം.
ഈ യോഗങ്ങളുടെ മിനുട്ട്സും കരട് / അന്തിമ രേഖകളും ഒരു ഫയലാക്കി സൂക്ഷിക്കുകയും അതില്‍ യോഗതീയതികളും യോഗതീരുമാനങ്ങളും ചേര്‍ത്താല്‍ ഉത്തമമാകും.
ഘടക സ്ഥാപന മേധാവികളുടെ യോഗം – ഡിസംബര്‍ 15
Comments
Post a Comment