*സബ്സിഡി/ ധനസഹായം - പ്രധാന നിർദ്ദേശങ്ങൾ :-*



1. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ  പ്രോജക്ടുകൾ പ്രകാരം വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള വാർഷിക കുടുംബ വരുമാന പരിധി, *പൊതു വിഭാഗത്തിന് 2 ലക്ഷം* രൂപയും, *പട്ടികജാതി വിഭാഗത്തിന് 3 ലക്ഷം* രൂപയുമാണ്. *പട്ടികവർഗ വിഭാഗത്തിന്* *വരുമാനപരിധി പരിഗണിക്കാതെ* തന്നെ എല്ലാവിധ ആനുകൂല്യങ്ങളും നൽകാം.

2. *10,000* രൂപ വരെയുള്ള ധനസഹായം നൽകുന്നതിന് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ *നിർവ്വഹണ ഉദ്യോഗസ്ഥൻ തയ്യാറാക്കുന്ന  സാക്ഷ്യപത്രം* അല്ലെങ്കിൽ 2 വർഷത്തിനുള്ളിൽ മറ്റേതെങ്കിലും ആവശ്യത്തിന് വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മതി.

3. 10,000 രൂപയിൽ കൂടുതൽ ധനസഹായം അനുവദിക്കുന്നതിന് 1 വർഷക്കാലയളവിനുള്ളിൽ വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

4. അഗതി / ആശ്രയ ലിസ്റ്റിലോ, അതിദരിദ്രരുടെ ലിസ്റ്റിലോ ഉൾപ്പെട്ട കുടുംബങ്ങൾ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

5. ധനസഹായം ലഭിക്കുന്ന തിന്  ജാതി
തെളിയിക്കുന്നതിനായി എസ്.എസ്.എൽ സി സർട്ടിഫിക്കറ്റ്/ സ്കൂൾ രേഖകൾ അല്ലെങ്കിൽ ഏതെങ്കിലും ആവശ്യത്തിന് 3 വർഷ കാലയളവിനുള്ളിൽ റവന്യു അധികാരികളിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

6. *25,000 രൂപയിൽ കുറവ്* ആനുകൂല്യം വാങ്ങുന്ന കാര്യങ്ങളിൽ അഗ്രിമെന്റ് വയ്ക്കുന്നതിന് *മുദ്രപത്രം ആവശ്യമില്ല.*

7. പട്ടികജാതി വിഭാഗങ്ങൾക്ക് *വിദ്യാഭ്യാസ ആനുകൂല്യങ്ങൾ* നൽകുന്നതിന് വരുമാന പരിധി പരിഗണിക്കേണ്ടതില്ല.

8. കാർഷിക മേഖലയിൽ നാമമാത്ര - ചെറുകിട കർഷകർക്ക് വരുമാനപരിധി പരിഗണിക്കാതെ കൃഷിക്ക് സബ്സിഡി നൽകാവുന്നതാണ്. 2 ഹെക്ടറിലധികം നെൽകൃഷി ചെയ്യുന്ന കർഷകർക്ക് 2 ഹെക്ടർ വരെയുള്ള നെൽകൃഷിക്ക് ബാധകമായ സബ്സിഡി ആനുകുല്യങ്ങൾ നൽകാം.

9. *മൃഗസംരക്ഷണം, ക്ഷീരവികസനം, മൽസ്യം എന്നീ മേഖലകളിലെ* ഉൽപ്പാദന പ്രോജടുകൾക്ക് ആനുകൂല്യം നൽകുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി *5 ലക്ഷം* ആണ്.

10. *സ്വയം തൊഴിൽ സംരംഭകത്വ പ്രോജക്ടുകൾക്ക്* ആനുകൂല്യം നൽകുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി *5 ലക്ഷം* ആണ്.

11. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള വിവിധ ആനുകൂല്യങ്ങൾക്ക്‌ വരുമാന പരിധി പരിഗണിക്കേണ്ടതില്ല.

12. കർഷകന്റെ താമസസ്ഥലം പരിഗണിക്കാതെ കൃഷിഭൂമി സ്ഥിതിചെയ്യുന്ന തദ്ദേശഭരണ സ്ഥാപനത്തിന് ആനുകൂല്യം നൽകാം.

*[സ.ഉ. (കൈ) നം.115/2022/തസ്വഭവ തിയ്യതി 28 -05 -20 22 ]*

     
    

Comments

Popular posts from this blog

രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ

VEDE0 - LINK